നടി ഭാവന ക്വാറന്റൈനില്‍


മുത്തങ്ങ: ബാംഗ്ലൂരില്‍ നിന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നടി ഭാവനയുടെ സ്രവസാമ്പിള്‍ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂരില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിര്‍ത്തി വഴിയാണ് കേരളത്തിലെത്തിയത്.
അതിര്‍ത്തിവരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയില്‍ എത്തിയത്.
ചെക്‌പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്ന് ഭാവനയുടെ സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. തുടര്‍ന്ന് ഹോം ക്വാറന്റൈനിലേക്ക് പോലീസ് അകമ്പടിയോടെ നീങ്ങി.
വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് നടി ഇപ്പോള്‍ താമസിക്കുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികം.

Post a Comment

0 Comments