ഗള്‍ഫുകാരന്റെ ഭാര്യ ആസിഡ് കഴിച്ച് മരിച്ചു


പെരിയ: ആസിഡ് അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു.
പെരിയ മൂന്നാംകടവ് മുത്തനടുക്കത്തെ ഗള്‍ഫുകാരന്‍ രാജന്റെ ഭാര്യ സുനിത (42) യാണ് ചികിത്സയ്ക്കിടെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ഭര്‍തൃവീട്ടുപറമ്പിലെ റബ്ബര്‍ പുരയില്‍ സുനിതയെ ആസിഡ് അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. അട്ടേങ്ങാനം പാറക്കല്ലിലിലെ പരേതനായ കരിച്ചേരി രാഘവന്‍ നായരുടെയും ചന്ദ്രമതിയുടെയും മകളാണ്. മക്കള്‍: സൗരവ് രാജ്, സൗഹൃദ. സഹോദരങ്ങള്‍: നവീന്‍, ചന്ദ്രന്‍, അനില്‍കുമാര്‍. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments