പിഞ്ചുകുഞ്ഞ് മരണപ്പെട്ടു


നീലേശ്വരം: രോഗം ബാധിച്ച് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
ബങ്കളം കൂട്ടപ്പുന്നയിലെ മനോജ്-സിന്ധു ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഉറക്കത്തില്‍ അസ്വസ്ഥതപ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് കുഞ്ഞ് മരിച്ചത്.
സിന്ധുവിന്റെ ഇരട്ടകുട്ടികളില്‍ ഒരുകുട്ടി പ്രസവസമയത്തുതന്നെ മരണപ്പെട്ടിരുന്നു.

Post a Comment

0 Comments