പൈവളിക: കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താനിറങ്ങിയ സഹോദരന്മാര് ശ്വാസം മുട്ടി മരിച്ചു. കുടാല്‍ മെര്‍ക്കള മജലാറുവിലെ നാരായണ (55), ശങ്കര (40) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ 8 മണിയോടെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പശുക്കുട്ടിയെ കരക്കെടുക്കുന്നതിന് കിണറ്റിലിറങ്ങിയ ശങ്കരന് ശ്വാസം കിട്ടാതെ കിണറ്റിലേക്ക് വീഴുകയായിരുന്നുവത്രെ. ഇതുകണ്ട സഹോദരന് നാരായണനുംഅനുജനെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ഇദ്ദേഹവും പിടിവിട്ടു കിണറ്റില്‍ വീണു. സംഭവമറിഞ്ഞ് ഉപ്പളയില്‍ നിന്നും ഫയര്‍ ഫോഴ്സെത്തി ഇരുവരെയും കരക്കെടുത്തെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹം ഉപ്പളയിലെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.
മജലാറുവിലെ പരേതനായ ഐത്തയാണ് പിതാവ്. മാതാവ് ബാഗി. കലാവതിയാണ് നാരായണന്റെ ഭാര്യ. ശങ്കരന്റെ ഭാര്യ ഭാരതി. ഇരുവര്‍ക്കും മക്കളില്ല. സഹോദരന് മാധവ. കിണറ്റില്‍ വീണ പശുക്കുട്ടിക്ക് അപകമൊന്നുമുണ്ടായിട്ടില്ല. ഇതിനെയും ഫയര്‍ ഫോഴ്സ് കരക്കെത്തിച്ചു.
0 Comments