മാവുങ്കാല്‍: രാഷ്ട്ര ശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 56-ാമത് ചരമ വാര്‍ഷികം അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
ചാച്ചാജിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ഡിസിസി സെക്രട്ടറി പി.വി.സുരേഷ് ഉ ദ്ഘാടനം ചെയ്തു.
അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സതീശന് പരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറിമാരായ വി.വി.നിഷാന്ത് കല്ലിങ്കാല്‍, എം.കെ.മുഹമ്മദ്കുഞ്ഞി, ദിനേശന് മൂലക്കണ്ടം യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഇസ്മായില്‍ ചിത്താരി, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പി. വി ബാലകൃഷ്ണന് കിഴക്കുംകര, ബൂത്ത് പ്രസിഡണ്ട് രാമചന്ദ്രന് വളപ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. മണ്ഡലം സെക്രട്ടറി അനീഷ് രാവണേശ്വരം സ്വാഗതവും ട്രഷറര്‍ ശ്രീനിവാസന് മഡിയന്‍ നന്ദിയും പറഞ്ഞു.
0 Comments