പരീക്ഷ എഴുതാന്‍പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വാഹനം


കുന്നുംകൈ: കോവിഡ് 19 ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്തുന്നതിന് ബുദ്ധിമുട്ട് പരിഹരിക്കാന്‍ എം എസ് എഫ് ഒരുക്കിയ പരീക്ഷ വണ്ടിയുടെ മണ്ഡലം തല ഉല്‍ഘടനം പെരുമ്പട്ടയില്‍ നടത്തി.
എം എസ് എഫ് ജില്ലാ ട്രഷറര്‍ അസ്ഹറുദ്ധീന്‍ മണിയനോടി അന്‍വര്‍ ഓട്ടപടവിന് നല്‍കി ഫ്‌ളാഗ് ഓഫ് ചെയ്തു.
എം എസ് എഫ് മണ്ഡലം പ്രസിഡന്റ് സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍, അനസ് കാടങ്കോട്, ജോയിന്റ് സെക്രട്ടറി സുഹൈല്‍ പെരുമ്പട്ട, എം എസ് എഫ് വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി സാബിത് പെരുമ്പട്ട, പ്രസിഡന്റ് മുബാറക് ഓട്ടപ്പടവ്, എം എസ് എഫ് പടന്ന പഞ്ചായത്ത് സെക്രട്ടറി സുഹൈര്‍ പടന്ന, ആഷിക് പി, ബാസിത് പി തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം പരിധിയിലെ ഇരുപതോളം മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരീക്ഷ വണ്ടി ഒരുക്കിയത്.
ശമ്മാസ് സലാം, മുസവ്വിര്‍ കക്കുന്നം, നിബ്രാസ് പെരിയോത്, ഷാനി പടന്ന, മുക്‌സിത് കാവുന്തല, അര്‍ഷദ് തെക്കെകാട്, ആഷിക് എന്‍. കെ.സി, രിഫായി കടങ്ങോട്, അഫ്‌സല്‍ എ.ജി,ഷെരീഫ് കോട്ടപ്പുറം, ബിലാല്‍ ചന്ദേര, അസര്‍ ചന്ദേര, മികദാദ് തുടങ്ങിയവര്‍ പരീക്ഷ വണ്ടികള്‍ ക്രമീകരിച്ചു.

Post a Comment

0 Comments