പോലീസിന്റെ മിന്നല്‍ പരിശോധന തുടരുന്നു


കാഞ്ഞങ്ങാട്: ജില്ലയില്‍ ഇന്നലെയും പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 384 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 326 കേസുകള്‍ മാസ്‌ക് ധരിക്കാത്തതിനാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. കേസുകളില്‍ 68 പേരെ അറസ്റ്റുചെയ്തു.
വൈകീട്ട് 7 മണിമുതല്‍ 10 മണിവരെയായിരുന്നു ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മിന്നല്‍പരിശോധനകള്‍ നടത്തിയത്. കാഞ്ഞങ്ങാട്, കാസര്‍കോട് ഡിവൈഎസ്പിമാരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഇന്ന് രാവിലെയും പല സ്ഥലങ്ങളിലും പതുങ്ങിനിന്ന് പോലീസ് വാഹനങ്ങള്‍ പരിശോധിച്ചു. മാവുങ്കാല്‍ -കോട്ടച്ചേരി റോഡില്‍ കുശവന്‍കുന്നില്‍ ഏറെ നേരം പരിശോധയുണ്ടായി.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് മിന്നല്‍പരിശോധന നടത്തുന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 250 പേര്‍ക്കെതിരെ കേസെടുക്കുകയും 45 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments