കോവിഡിനെതിരെ പൊരുതുന്നവര്‍ക്ക് ചിത്രാദരം ഒരുക്കുന്നുകാഞ്ഞങ്ങാട്: കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സര്‍ക്കാറിനും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ആദരവ് അര്‍പ്പിച്ച് ബ്രഷ്‌റൈറ്റിംഗ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ്‌സ്റ്റാന്റ് കെട്ടിട ചുവരില്‍ ചിത്രാദരം ഒരുക്കി.
ബസ്‌സ്റ്റാന്‍ഡിന്റെ പ്രവേശനകവാടത്തിലെ ചുവരില്‍ 20 അടിവീതിയിലും 40 അടി ഉയരത്തിലുമായി അസോസിയേഷന്‍ അംഗങ്ങളായ 40 ഓ ളം കലാകാരന്മാര്‍ നാലു ദിവസങ്ങളായിട്ടാണ് ചിത്രാദരം പുര്‍ത്തിയാക്കിയത്. കേരളത്തിലെ 14 ജില്ലകള്‍, കൊവീഡ് പ്രതിരോധ ക്യാപ്റ്റന്‍ മുഖ്യമന്ത്രി, ജില്ലാകലക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്‌സേന, ഫയര്‍സര്‍വ്വീസ് എന്നിവരൊക്കെ 8000 സ്‌ക്വയര്‍ ഫീറ്റ്‌വിസ്തൃതിയുള്ള ചുവര്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാല്‍ലക്ഷം രൂപയുടെ പെയിന്റും ബ്രഷും കലാകാരന്മാരുടെ അധ്വാനവും ഇതിനായി ചിലവിട്ടു. ഇന്ന് വൈകീട്ട് 4 മണിക്ക് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്റെ അധ്യക്ഷതയില്‍ കളക്ടര്‍ ഡി.സജിത്ത്ബാബു ചിത്രം സമര്‍പ്പിക്കും. ഡിവൈഎസ്പി പി.കെ.സുധാകരന്‍ ചടങ്ങില്‍ പങ്കെടുക്കും.

Post a Comment

0 Comments