വിദേശ മദ്യവും പണവും പിടികൂടി


കാഞ്ഞങ്ങാട്: വീട്ടില്‍ നിന്നും വിദേശ മദ്യവും പണവും പിടികൂടി.
ആവിക്കരയിലെ സന്തോഷിന്റെ (30) വീട്ടില്‍ നിന്നുമാണ് ഹോസ്ദുര്‍ഗ് ജൂനിയര്‍ എസ്.ഐ അജിതയും സംഘവും 24 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവും 18500 രൂപയും പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്.
ആയിരം രൂപക്ക് വാങ്ങുന്ന മദ്യം 1,800 രൂപക്കാണത്രെ ഇയാള്‍ വില്‍പ്പന നടത്തുന്നത്. സന്തോഷിനെ കോടതിയില്‍ റിമാന്റ് ചെയ്തു.

Post a Comment

0 Comments