വ്യാപാരി വ്യവസായി സമിതി ബാങ്കുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തികാഞ്ഞങ്ങാട്: കോവില്‍ കാലത്ത് ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി പൊതുമേഖല ബാങ്കുകള്‍ക്കു മുന്നില്‍ ധര്‍ണാ സമരം നടത്തി.
കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാര വായ്പക്കുള്ള മൊറട്ടോറിയം ഒരുവര്‍ഷംമാക്കുക, ഈ കാലയളവിലെ പലിശ /പിഴ പലിശ എന്നിവ പൂര്‍ണമായും ഒഴിവാക്കുക, പ്രതിസന്ധി പരിഹരിക്കുന്നതിന് പരസ്പര ജാമ്യവ്യവസ്ഥയില്‍ വായ്പ അനുവദിക്കുക, പൊതുമേഖലാ ബാങ്കുകളുടെയു കേന്ദ്രസര്‍ക്കാരിന്റെയും അവഗണന അവസാനിപ്പിക്കുക എന്നീ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്.
കാഞ്ഞങ്ങാട് സ്റ്റേറ്റ് ബാങ്കിന് മുന്‍വശത്തു നടന്ന ധര്‍ണ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. പി കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഐഡി ബി ഐ ബാങ്കിന് മുന്നില്‍ നടന്ന ധര്‍ണ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു.
സിന്‍ഡിക്കേറ്റ് ബാങ്കിന് മുന്നില്‍ നടന്ന ധര്‍ണ എം പൊക്കന്‍ ഉദ്ഘാടനം ചെയ്തു. ശബരീശന്‍, എം സുധാകരന്‍, നിതിന്‍ ജിത്ത്, കെ വി സുരേന്ദ്രന്‍, കെ.രാജേഷ്, എന്നിവര്‍ സംസാരിച്ചു. വിവിധ വിവിധ ഇടങ്ങളില്‍ സത്യന്‍ പടന്നക്കാട്, എം ആര്‍ ദിനേശന്‍, സുരേഷ് വെള്ളിക്കോത്ത് എന്നിവര്‍ സ്വാഗതം പറഞ്ഞു

Post a Comment

0 Comments