തിരുവനന്തപുരം: പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും സംസ്ഥാനത്തിന്റെ വികസനരംഗം തളര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
2017 നവംബര്‍ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടിവന്നു. ഒരു ഘട്ടത്തിലും സംസ്ഥാനം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളില്‍നിന്ന് സര്‍ക്കാര്‍ തെന്നി മാറിയില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവും അതിജീവനത്തിന്റെ ശക്തി സ്രോതസ്സായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികള്‍ 4 വര്‍ഷത്തില്‍ പൂര്‍ത്തിയായി. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമില്ലെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാന്‍ സാധിച്ചു. ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്കി. രാജ്യത്തിനും ലോകത്തിനും മാതൃകയാകാന്‍ കേരളത്തിനായി. സുതാര്യമായ ഭരണനിര്‍വഹണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. കിണര്‍, കുളങ്ങള്‍, തോടുകള്‍ എന്നിവ ശുദ്ധീകരിക്കാനായി.
കോവിഡ് പ്രതിരോധിക്കാന്‍ സഹായകമായത് ആര്‍ദ്രം മിഷന് പദ്ധതിയാണ്. നിപ്പയ്ക്കുശേഷം ഇത്തരം വെല്ലുവിളി നേരിടാന്‍ വൈറോളജി ലാബ് സജ്ജീകരിച്ചു. കിഫ്ബിയാണ് അതിജീവനത്തിന്റെ തനതുവഴി. കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ സഹായം ലഭിക്കുന്നില്ല. കിഫ്ബി വഴി വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടായി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവകേരള സംസ്കാരം വളര്‍ത്തിയെടുത്തു. കമ്യൂണിറ്റി കിച്ചന് രൂപീകരിച്ചത് ആറും പട്ടിണി കിടക്കാതിരിക്കാന്‍. എല്ലാവരെയും ക്ഷേമപദ്ധതികളുടെ ഭാഗമാക്കാനായി.
0 Comments