കാഞ്ഞങ്ങാട്: പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി. ശാലിയ, ചാലിയ (ചാലിയന്‍) വിഭാഗത്തോടൊപ്പം പത്മശാലിയരേയും ഉള്‍പ്പെടുത്തിയതായി മന്ത്രി എ.കെ.ബാലന് അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
കാസര്‍കോട് ജില്ലയിലെ പിലിക്കോട്, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളിലും കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന് പരിശോധിച്ചിരുന്നു. ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഏകദേശം 400 കുടുംബങ്ങളിലായി 3500 ഓളം അംഗങ്ങള്‍ ഈ സമുദായത്തില്‍ ഉണ്ട്. ഇവര്‍ പരമ്പരാഗതമായി നെയ്ത്ത് തൊഴില്‍ ചെയ്തു ഉപജീവനം കഴിക്കുന്നവരാണ്.
0 Comments