അടച്ചിട്ട ബാറുകളില്‍ നിന്നും മദ്യവില്‍പ്പന; എക്‌സൈസ് കണക്കെടുപ്പുതുടങ്ങി


കാഞ്ഞങ്ങാട്: ലോക്ഡൗണിന്റെ ഭാഗമായി രണ്ടു മാസം അടച്ചിട്ട ബാറുകള്‍ക്ക് ഇളവ് ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സ്‌റ്റോക്കുള്ള മദ്യത്തിന്റെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
വില്‍പ്പന തടഞ്ഞിരുന്ന ദിവസങ്ങളില്‍ ഇഷ്ടക്കാര്‍ക്കും പതിവ് ഉപയോക്താക്കള്‍ക്കും പല ബാറുകളില്‍നിന്നും മദ്യം വിറ്റിരുന്നു. കുപ്പിയുടെ എണ്ണമാണ് ബാര്‍ പൂട്ടുമ്പോള്‍ എക്‌സൈസ് രേഖപ്പെടുത്തിയത്. പല ബാറുകാരും മദ്യക്കുപ്പിമാറ്റി പകരം കാലികുപ്പികളില്‍ കളര്‍വെള്ളം നിറച്ചുവെച്ചുവെന്നാണ് സൂചന. പരിശോധനക്ക് വരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ ക്ക് കാശുകൊടുത്ത് ഇവരുടെ കണ്ണില്‍ പൊടിയിടാനാണ് നീക്കം.
മുതലാളിമാരുടെ അറിവോടെ സെക്യൂരിറ്റി ജീവനക്കാരും മാനേജര്‍മാരുമാണ് കൃത്രിമം നടത്തിയതത്രെ. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ മദ്യം പലയിടത്തു സുലഭമായിരുന്നു. എന്നാല്‍ ഇരട്ടിവിലയാണ് ഈടാക്കിയിരുന്നത്.
ഇത് മൂന്നാംതവണയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളിലെ മദ്യത്തിന്റെ കണക്കെടുക്കുന്നത്.

Post a Comment

0 Comments