തിരുവനന്തപുരം: കാര്‍ഷിക സ്വയം പര്യാപ്തതയ്ക്കായി യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങണമെന്ന യുവജനക്ഷേമബോര്‍ഡിന്റെ ആഹ്വാനം ഏറ്റെടുത്ത് രജിസ്റ്റര്‍ ചെയ്യാന്‍ ക്ലബ്ബുകളുടെയും യുവാക്കളുടെയും വന്‍ തിരക്ക്.
കൃഷിയില്‍ മികച്ച പ്രവര്‍ത്തനം ഏറ്റെടുക്കുന്ന യുവജന ക്ഷേമബോര്‍ഡ് കോഡിനേറ്റര്‍മാര്‍ക്കും, ക്ലബ്ബുകള്‍ക്കും ജില്ലാ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായി സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം ജില്ലാ ഓഫീസുകളില്‍ 235 ക്ലബ്ബുകള്‍ രജിസ്റ്റര്‍ ചെയ്തു. മാത്രമല്ല 89 യൂത്ത് കോഡിനേറ്റര്‍മാരുടെ നേതൃത്വത്തിലും കൃഷി ചെയ്യാന്‍ രംഗത്തിറങ്ങുന്നുണ്ട്. പ്രധാനമായും നെല്ല് മരച്ചീനി, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകളെയും കോഡിനേറ്റര്മാരെയുമാണ് മത്സരത്തില്‍ പരിഗണിച്ചത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ യുവജന കേന്ദ്രങ്ങള്‍ക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നല്‍കുമെന്ന് വൈസ് ചെയര്മാന് പി.ബിജു അറിയിച്ചു.
0 Comments