തുണിക്കടകളിലെ റെഡിമേയ്ഡ് ഡ്രസുകള്‍ അപകടം ക്ഷണിച്ചുവരുത്തും


കാഞ്ഞങ്ങാട്: ചെറിയ പെരുന്നാള്‍ ആസന്നമായിരിക്കെ തുണിക്കടകളില്‍ കയറി റെഡിമേയ്ഡ് ഡ്രസുകള്‍ വാങ്ങുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കുടുംബസമേതം വസ്ത്രം വാങ്ങാനെത്തുന്നവര്‍ ഷോപ്പിനുള്ളില്‍ നിന്നുതന്നെ വസ്ത്രങ്ങള്‍ അണിഞ്ഞുനോക്കി തന്റെ ശരീരത്തിനുചേരുന്നില്ല എന്നുകണ്ടാല്‍ മറ്റൊന്നെടുത്ത് വീണ്ടും അണിഞ്ഞു നോക്കും ഇതേപോലെ ഒരാള്‍ ഇട്ട വസ്ത്രം ചുരുങ്ങിയത് പത്തിലധികം പേരെങ്കിലും ഇട്ടു നോക്കുന്നതിലൂടെ ഒരാളുടെ ശരീരത്തിലെ വിയര്‍പ്പ് മറ്റുള്ളവരുടെ ശരീരത്തിലേക്ക് പടര്‍ന്ന് പല ചര്‍മ്മരോഗങ്ങളും ഇതില്‍ കൂടെ പകരാന്‍ കാരണമാകുമെന്ന് വിദഗ്ദര്‍ പറയുന്നു. കൊറോണകാലത്ത് ഇതിന്റെ പ്രസക്തി ഇരട്ടിയാവുകയും ചെയ്യുന്നു.
ഇതിന് പുറമെ ടീ ഷര്‍ട്ടകള്‍ അണിയുമ്പോഴും ഊരിയെടുക്കുമ്പോഴും തീര്‍ച്ചയായും മുക്കും വായയും സ്പര്‍ശിക്കാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മഹാമാരിക്കാലത്തെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധവേണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

Post a Comment

0 Comments