കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടും പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനുമായ മെട്രോ മുഹമ്മദ്ഹാജിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മുക്കത്തെ എം.വി.ആര് റിസര്‍ച്ച് സെന്ററിലേക്ക് മാറ്റി.
മൂന്നാഴ്ചയായി കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെട്രോ മുഹമ്മദ്ഹാജിയെ ഇന്നലെ വൈകീട്ടാണ് എം.വി.ആര് റിസര്‍ച്ച് സെന്ററിലേക്ക് മാറ്റിയത്.
കണ്ണൂര്‍ മിംസില്‍ അള്സര്രോഗത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരുമാസം മുമ്പ് വയറുവേദന അനുഭവപ്പെട്ടും. ഇതേ തുടര്‍ന്ന് പ്രാദേശികമായുള്ള ചില ഡോക്ടര്‍മാരെ കണ്ട് മരുന്നുവാങ്ങി. കൂടുതല്‍ പരിശോധനകള്‍ നടത്താതെയാണ് മരുന്ന് കഴിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ രക്തം ഛര്‍ദ്ദിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ചാലയിലെ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കണ്ണൂരിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണുണ്ടായത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വിദഗ്ധ ചികിത്സ നിര്‍ദ്ദേശിക്കപ്പെട്ടത്.
0 Comments