മൂന്ന് ദിവസം പ്രായമുളള കുഞ്ഞ് മരണപ്പെട്ടു.

ഉദുമ: മൂന്ന് ദിവസം പ്രായമുളള ആണ്‍ കുഞ്ഞ് മരണപ്പെട്ടു.
ബാര മുക്കുന്നോത്ത് അമ്പലത്തിന് സമീപത്തെ അനീഷ്-രമ്യ ദമ്പതികളുടെ കുട്ടിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ചൊവ്വാഴ്ചയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രമ്യ പ്രസവിച്ചത്. വ്യാഴാഴ്ച ഡിസ്ചാര്‍ജായി വീട്ടിലെത്തി. ഇന്നലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉദുമ നഴ്‌സിംഗ് ഹോമില്‍ കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുവന്നു. രാത്രിയോടെ കുട്ടി മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments