കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. സിപിഎം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കണ്ണപുരം ഈസ്റ്റ് മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി പൂക്കോട്ടി ആദര്‍ശി (20)നെയാണ് ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചത്.
കണ്ണപുരം പറമ്പത്തുവച്ചാണ് അക്രമം. ബൈക്കില്‍നിന്ന് ഇറങ്ങുന്നതിനിടെ വെട്ടുകയായിരുന്നു. തലയ്ക്കും കൈക്കും പരിക്കേറ്റ ആദര്‍ശിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ്സുകാരായ മൊട്ടമ്മലിലെ സി.വി സുമേഷ്, പറമ്പത്തെ ആശാരി സന്തോഷ്, പൂക്കോട്ടി രതീശന് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് കണ്ണപുരം പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
0 Comments