കാഞ്ഞങ്ങാട്: കോഴിക്കോട് മുക്കത്തെ എം.വി.ആര് ക്യാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജിയെ പ്രമുഖ ഡോക്ടര്‍ വാര്യര്‍ ഇന്നലെ ആശുപത്രിയിലെത്തി പരിശോധിച്ചു.
തുടര്‍ന്ന് ഡോക്ടര്‍ വാര്യരുടെ നിര്‍ദ്ദേശപ്രകാരം ചികിത്സാമുറ തുടങ്ങി. ന്യുമോണിയുടെ ലക്ഷണങ്ങള്‍ വിട്ടുമാറി. മെട്രോഹാജി ഇന്ന് പതിവിലും ഉന്മേഷവാനാണ്. ആരോഗ്യനില മെച്ചപ്പെട്ടു. ഏതാനും ദിവസം കൂടി ആശുപത്രിയില്‍ ചികിത്സ തുടരേണ്ടിവരും.
0 Comments