മൈക്രോ ഗ്രീന്‍സ് ചാലഞ്ചുമായി ചവോക്ക് കൂട്ടായ്മ


നീലേശ്വരം: ലോക്ഡൗണ്‍ കാലത്ത് മൈക്രോ ഗ്രീന്‍സ് ചാലഞ്ചുമായി വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ച് ശ്രദ്ധേയരാവുകയാണ് നെഹ്‌റു കോളേജിലെ എന്‍.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ചവോക്ക്.
നെഹ്‌റു കോളേജിലെ ഇതുവരെയുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിച്ച കൂട്ടായ്മ ചെറുപയര്‍പോലുള്ള ധാന്യങ്ങള്‍ മുളപ്പിച്ച് മണ്ണില്ലാതെ വീട്ടിനുള്ളിലെ ട്രേയില്‍ മൈക്രോ ഗ്രീന്‍സുണ്ടാക്കി അതു ഉപയോഗിച്ച് വിവിധങ്ങളായ ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുകയെന്നതാണ് ചവോക്കിന്റെ ചാലഞ്ച്. ഇതോടൊപ്പം എല്ലാദിവസവും വിവിധ കലാകാരന്മാരെ അണിനിരത്തി ലൈവ് പരിപാടികളും ചവോക്കിന്റെ ഫേസ്ബുക്ക് പേജില്‍ അരങ്ങേറുന്നുണ്ട്. മൈക്രോ ഗ്രീന്‍ ഉപ്പുമാവ്, മൈക്രോ ഗ്രീന്‍ മുട്ടത്തോരന്‍, മുളപ്പിച്ച പയര്‍വിഭവങ്ങള്‍ തുടങ്ങിയവയാണ് ചവോക്ക് കൂട്ടായ്മ ഉണ്ടാക്കുന്നത്.

Post a Comment

0 Comments