മഹല്ലിലെ മുഴുവന്‍ വീടുകളിലും ഭക്ഷണ കിറ്റ്


കാഞ്ഞങ്ങാട് : ബദ്‌റ് ദിന സ്മരണയില്‍ തങ്ങളുടെ മഹല്ല് പരിധിയിലെ മുഴുവന്‍ വീടുകളിലേക്ക് ഇറച്ചിയും അരിയും അടങ്ങിയ ഭക്ഷണ കിറ്റുകള്‍ നല്‍കി പുഞ്ചാവി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രെസ്റ്റ്.
ബദ്‌രിങ്ങളെ സ്മരിച്ച് ഹാശിം തങ്ങളുടെ നേതൃത്വത്തിലുള്ള ബദ്‌റ് പാരയണത്തിന് ശേഷം വിതരണം ചെയ്യാനുള്ള ഭക്ഷണ കിറ്റുകളുടെ ഉദ്ഘാടനം കുഞ്ഞബ്ദുള്ള ഹാജി ഖാദര്‍ സാഹിബിന് കൈമാറി നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലറുമായ ഹസൈനാര്‍ കല്ലൂരാവിയും അബൂബക്കറും സംബന്ധിച്ചു.
എകദേശം അഞ്ഞൂറിലധികം കിറ്റുകള്‍ പുഞ്ചാവി മഹല്ല് പരിധിയിലെ മുഴുവന്‍ വീടുകളിലേക്കുമായി വിതരണം നടത്തി.

Post a Comment

0 Comments