ബങ്കളം: ബങ്കളം സ്വദേശിയായ യുവാവ് ദുബൈയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
നീലേശ്വരം തെരുവിലെ പരേതരായ വടക്കത്തി അമ്പു-കുമ്പ ദമ്പതികളുടെ മകന് വിനയകുമാര്‍(40) ആണ് ദുബൈ സയ്ദ് റോഡിലെ താമസസ്ഥലത്ത് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
കഴിഞ്ഞ എട്ട് വര്‍ഷമായി ദുബൈയിലെ ഫേയ്ഡ് സയ്ദ് റോഡിലെ റൊഡാഖില റൊട്ടാന റസിഡന്‍സിയില്‍ ജോലിചെയ്തുവരികയായിരുന്നു. വിനയകുമാര്‍.
അടുത്തിടെയാണ് ബങ്കളം കക്കാട്ട് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപത്താണ് പുതിയ വീട് വെച്ച് താമസം തുടങ്ങിയത്. ഭാര്യ: വെള്ളിക്കോത്ത് സ്വദേശിനി ശ്രുതി. ഏകമകള്‍ മൂന്നുവയസുള്ള നിള വിനയന്. നേരത്തെയും വിനയന് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്ന വിനയകുമാര്‍ ചികിത്സയിലായിരുന്നു. ഏക സഹോദരന് വിനോദ്കുമാര്‍. നീലേശ്വരം മെയിന്‍ ബസാറില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൂന്നുദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അവധിക്ക് നാട്ടിലെത്തിയ വിനയന് കഴിഞ്ഞ ഒക്ടോബറിലാണ് ദുബൈയിലേക്ക് തിരിച്ചുപോയത്.
0 Comments