വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക് നല്‍കാന്‍ നിരവധി സംഘടനകള്‍


രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്‌കൂള്‍ തുറക്കുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക്, ഗ്ലാസ്സ്, സാനിറ്റൈസര്‍ എന്നിവ നല്‍ക്കുന്നതിന് രാവണീശ്വരം ഗ്രാമത്തിലെ നിരവധി കലാസമിതികളും യുവജന വിദ്യാര്‍ത്ഥി സംഘടനകളും മുന്നോട്ട് വന്നു.
ചങ്ങമ്പുഴ കലാകായിക വേദി വാണിയംപാറ, അഴീക്കോടന്‍ രാവണീശ്വരം, റെഡ് സ്റ്റാര്‍ തണ്ണോട്ട്, ന്യൂസ്റ്റാര്‍ കുന്നുപാറ, ഡിവൈഎഫ്‌ഐ രാവണീശ്വരം മേഖലാ കമ്മിറ്റി, എസ്എഫ്. ഐ. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി, ബ്രദേഴ്‌സ് ക്ലബ് പാറത്തോട്, എസ് എസ് എല്‍ സി 99-2000 ബാച്ച്, 96-97 ബാച്ച്, മദര്‍ പിടിഎ അംഗങ്ങള്‍, എന്‍എസ്എസ് രാവണീശ്വരം സ്‌കൂള്‍ യൂണിറ്റ് എന്നിവരാണ് സഹായങ്ങളുമായി എത്തിയത്.പിടിഎ പ്രസിഡണ്ട് കെ.ശശി, പ്രിന്‍സിപ്പാള്‍ എം.കെ ദീപ, ഹെഡ്മിസ്ട്രസ് ഷേര്‍ളി ജോര്‍ജ്, എം. കെ. രവിന്ദ്രന്‍, പി.ഒ അനീഷ്‌കുമാര്‍, മദര്‍ പിടിഎ പ്രസിഡണ്ട് പത്മ പവിത്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments