ദുരൂഹസാഹചര്യത്തില്‍ വീടിന് തീപിടിച്ചു


കുണ്ടംകുഴി: ദുരൂഹസാഹചര്യത്തില്‍ വീടിന് തീപിടിച്ചു. കുണ്ടംകുഴി നെല്ലിയടുക്കം ഇ.എം.എസ് ക്ലബ്ബിന് സമീപത്തെ ഷാജിയുടെ വീടിനാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ഷാജിയും കുടുംബവും വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. തീകത്തുന്നത് കണ്ട് ഇവര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. വീടിന് തീപിടിക്കാന്‍ യാതൊരു സാഹചര്യവുമില്ലെന്ന് ഷാജി പറയുന്നു. അതേസമയം തീപിടിച്ച ഭാഗത്തുനിന്നും ഒരുതീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments