തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ സമഗ്ര പുനരധിവാസത്തിന് പദ്ധതിയൊരുങ്ങുന്നു. നോര്‍ക്ക റൂട്ട്സാണ് പദ്ധതിയൊരുക്കുന്നത്. നിലവിലുള്ള പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു വിപുലീകരിക്കുകയാണ് ചെയ്യുന്നതെന്ന് നോര്‍ക്ക റൂട്ട്സ് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ 4.75 ലക്ഷം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 201920 സാമ്ബത്തികവര്‍ഷം 1043 പേരാണ് പുനരധിവാസപദ്ധതി ഉപയോഗപ്പെടുത്തിയത്. പ്രവാസികള്‍ പലരും ജോലി നഷ്ടപ്പെട്ടാണ് മടങ്ങുന്നത്.
ഇവര്‍ക്കെല്ലാം ഉത്പാദന നിര്‍മാണമേഖലയ്ക്കൊപ്പം സേവനമേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും സഹായം കിട്ടും. പ്രവാസികള്‍ കൂടുതലായി മടങ്ങിയെത്തിയ മേഖലകള്‍ കേന്ദ്രീകരിച്ചാകും പദ്ധതികള്‍ക്ക് പ്രചാരം നല്‍കുക.
0 Comments