കാസര്‍കോട് സ്വദേശി റിയാദില്‍ മരണപ്പെട്ടു


കാസര്‍കോട്: റിയാദില്‍ ഹൃദയാഘാതം മൂലം മൊഗ്രാല്‍ സ്വദേശി മരിച്ചു.
മൊഗ്രാല്‍ ദാറുല്‍ വഫ മന്‍സിലില്‍ അഹമ്മദ് (53) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരണപ്പെട്ടത്. കഴിഞ്ഞദിവസം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതീഖയിലെ ഒരു ലഘുഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ സുഹ്‌റ. മക്കള്‍: ആയിശത്ത് വഫ, അബ്ദുല്‍ ഖാദര്‍ റിഫായി, മുഹമ്മദ് മുസ്തഫ, അബ്ദുല്ല സ്വാലിഹ്, ഖദീജ ഹസീന.

Post a Comment

0 Comments