ഇരിയയില്‍ സായിഹോസ്പിറ്റലിന് ജനകീയ കൂട്ടായ്മ രൂപീകരിച്ചു


ഇരിയ: ഇരിയയില്‍ സായി ഹോസ്പിറ്റലിന്റെ കീഴില്‍ രണ്ട് കോടി രൂപ ചിലവില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ സായിഭക്തരും നാട്ടുകാരും ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതിലധികം വാട്ട്‌സപ്പ് കൂട്ടായ്മയിലൂടെയാണ് സായി ഹോസ്പിറ്റലിന് ജീവന്‍ വെയ്ക്കുന്നത്. കരാറുകാര്‍ പിന്‍വാങ്ങിയതോടെ കാഞ്ഞിരടുക്കത്ത് മുടങ്ങികിടക്കുന്ന ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് 200 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ് കൗണ്ടറില്ലാത്ത സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിന് ശാപമോക്ഷമേകാന്‍ പത്തായിരം സ്‌ക്വയര്‍ഫീറ്റില്‍ കേരളീയ തനിമയിലുള്ള നൂതന കെട്ടിടമാണ് ഒരുങ്ങുന്നത്.
ഡയാലിസിസ് കേന്ദ്രത്തില്‍ ഒരേസമയം പത്ത് പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സൗകര്യവും ഒ.പി കൗണ്ടര്‍, ആധുനിക സജ്ജീകരണങ്ങളോടെ കൂടിയ ലാബ്, കാന്റീന്‍ ഡോക്ടര്‍മാര്‍ക്കുള്ള താമസസ്ഥലം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്.
ചെയര്‍മാനായി ആര്‍ക്കിടെക്ട് കെ.ദാമോദരന്‍, ജനറല്‍ സെക്രട്ടറിയായി ബാലന്‍ മാഷ് പരപ്പ, ട്രഷറയായി ഇ കെ.ഷാജി ഇരിയ, ചീഫ് കോഓഡിനേറ്ററായി ഭാസി അട്ടേങ്ങാനം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഡയാലിസിസ് കേന്ദ്രം നിര്‍മ്മിച്ച് സായി ഫൗണ്ടേഷന് കൈമാറാനാണ് കൂട്ടായ്മയുടെ തിരുമാനം. കേരളത്തിലെ അറിയപ്പെടുന്ന ആര്‍ക്കിടെക്ട് വിദഗ്ധന്‍ കെ.ദാമോദരന്റെ ഉപദേശപ്രകാരം കാഞ്ഞങ്ങാട്ടെ ശിവ കണ്‍സ്ട്രക്ഷന്‍ ഉടമയായ എഞ്ചിനീയര്‍ എം.ബി ശിവപ്രസാദും, ചക്രപാണി, ദിലീപ്, ശരത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ മാതൃക ചടങ്ങില്‍ പ്രകാശനം ചെയ്തു. ആര്‍കിടെക്ട് കെ.ദാമോദരന്‍ അധ്യക്ഷതനായി. ബാലകൃഷ്ണന്‍ പെരിയ, ബാലന്‍ മാഷ് പരപ്പ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സായി ട്രസ്റ്റ് ജില്ലാ സെക്രട്ടറി ഉഷ.സി, ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, ഇ.കെ.ഷാജി ഇരിയ, എഞ്ചിനീയര്‍ ജോസ്, നാസര്‍ ഒടയംചാല്‍, പി.എം അഗസ്റ്റിന്‍, സലാം പുഞ്ചാവി, തമ്പാന്‍ നായര്‍, അഗസ്റ്റിന്‍ കാഞ്ഞിരടുക്കം, പി.രാജന്‍ ഇരിയ തുടങ്ങിയവര്‍ സംസാരിച്ചു. ഭാസി അട്ടോങ്ങനം സ്വാഗതവും എന്‍.കെ.ബാബുരാജ് നന്ദിയും പറഞ്ഞു.
ജൂണ്‍ ആദ്യവാരം പ്രവൃത്തികള്‍ ആരംഭിച്ച് ഓണത്തിന് മുമ്പ് ഡയാലീസിസ് കേന്ദ്രം തുടങ്ങാവുന്ന രീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക.

Post a Comment

0 Comments