വാഹനപരിശോധനക്കിടെ എ.എസ്.ഐയെ മര്‍ദ്ദിച്ചു


കാഞ്ഞങ്ങാട്: വാഹന പരിശോധനക്കിടയില്‍ മദ്യലഹരിയിലായിരുന്ന യുവാവ് എ.എസ്.ഐയെ മര്‍ദ്ദിച്ചു.
ഹോസ്ദുര്‍ഗ് കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ സുരേഷ്ബാബുവിനാണ് മത്തായിമുക്ക് വായനശാലക്ക് സമീപം വെച്ച് വാഹനപരിശോധനക്കിടെ മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മത്തായിമുക്കിലെ അബ്ദുള്ളയുടെ മകന്‍ കെ.പി.നൗഷാദിനെ(40) പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് സംഭവം. വാഹന പരിശോധനക്കിടയില്‍ അപകടം വരുത്തുംവിധം ബൈക്കില്‍ വരികയായിരുന്ന നൗഷാദിനെ കൈകാട്ടി നിര്‍ത്തിയപ്പോഴാണ് ഇയാള്‍ എസ്.ഐയെ മര്‍ദ്ദിച്ചത്. സംഭവസമയത്ത് എ.എസ്.ഐയും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ പോലീസ് എത്തിയാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments