കാഞ്ഞങ്ങാട്: മദ്യവില്‍പ്പനക്ക് ആപ്പ് സംവിധാനം നിലവില്‍വന്നതോടെ മദ്യവില്‍പ്പനക്കാര്‍ക്ക് ചാകരയായി.
ഒരു ടോക്കണില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭിക്കുമെന്നിരിക്കെ പല ഫോണുകള്‍ വഴി മദ്യം ബുക്ക് ചെയ്ത് ഒരുദിവസം തന്നെ പത്തും അതിലധികം ലിറ്റര്‍ മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്നവര്‍ സജീവമായി. മദ്യശാലകളില്‍ നിന്നും വാങ്ങുന്ന മദ്യം ആപ്പ് വഴി കിട്ടാത്തവര്‍ക്ക് ഇരട്ടിവിലക്ക് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. പലരും ഇപ്പോ ള്‍ മദ്യം ബുക്ക് ചെയ്യാന്‍ ഫോണുകള്‍ നല്‍കുന്നതും വരുമാനമാര്ഗ്ഗമാക്കിയിട്ടുണ്ട്. ഫോണ്‍ വഴി മദ്യം ബുക്ക് ചെയ്താല്‍ പകരം ഫ്രീയായി അരലിറ്റര്‍ മദ്യം വാങ്ങിക്കുന്നവരും കുറവല്ല. മറ്റുചിലരാകട്ടെ ആപ്പില്‍ മദ്യം വില്‍ക്കുന്നതിന് പകരം പണവും വാങ്ങുന്നു.
അതേസമയം സാധാരണക്കാര്‍ക്ക് മദ്യം ആപ്പ് വഴി ബുക്ക് ചെയ്യാന്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും ഇത്തരം മറിച്ചുവില്പ്പനക്കാര്ക്ക് ഇഷ്ടംപോലെ മദ്യം കിട്ടുന്നുവെന്ന പരാതിയും ശക്തമാണ്. ആപ്പ് വഴി വാങ്ങിക്കുന്ന മദ്യം കൊണ്ടുപോകാന്‍ എക്സൈസിനേയോ പോലീസിനേയോ പേടിക്കേണ്ടതില്ലെന്ന സൗകര്യവും ഇപ്പോള്‍ നിലവിലുണ്ട്. ഏതായാലും ബെവ്കോ ആപ്പ് പലര്‍ക്കും നല്ലൊരു വരുമാനമാര്‍ഗ്ഗമായി മാറിയിട്ടുണ്ട്.
0 Comments