ഈദ് ദിനത്തില്‍ മലാഖമാര്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി മെട്രോ മുഹമ്മദ്ഹാജി


കണ്ണൂര്‍: ഈദ് ദിനത്തില്‍ മലാഖമാര്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി മെട്രോ മുഹമ്മദ്ഹാജി.
കോവിഡിന്റെ പിടിയിലമര്‍ന്ന സമയത്ത് അതില്‍ നിന്ന് രക്ഷ നല്‍കാന്‍ മുന്നിട്ടിറങ്ങിയവരാണ് നഴ്‌സുമാര്‍ എന്ന മലാഖമാര്‍.
മെട്രോ മുഹമ്മദ് ഹാജി ഏതാനും ആഴ്ചകളായി അസുഖത്തെതുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആ ഉറവ വറ്റാത്ത കാരുണ്യം ഇക്കുറി ഈ മലാഖമാര്‍ക്ക് സ്‌നേഹ സമ്മാനമായി ചൊരിയുകയാണ് അദ്ദേഹം. നേരത്തെ അദ്ദേഹം പെരുന്നാള്‍ ആഘോഷങ്ങളില്‍ ചേര്‍ത്ത് നിര്‍ത്തിയത് സമൂഹത്തിലെ അശരണരെയായിരുന്നു. അമ്പലത്തറ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്കും ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി അദ്ദേഹം പെരുന്നാള്‍ ആഘോഷിച്ചിട്ടുണ്ട്. ഇക്കുറി ആശുപത്രി കിടക്കയിലായപ്പോഴും പതിവ് വിടാതെ കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ലോകത്തെ കൈ പിടിച്ചുയര്‍ത്തിയ മലാഖമാര്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി സാന്ത്വന മേകുകയാണ്. കരുണ മനസിന് കരുണ ചുരത്താതിരിക്കാനാവില്ല. രോഗപീഡയിലും അത് തെളിയിക്കുകയാണ് നമ്മുടെ ഹൃദയത്തുടിപ്പായ മെട്രോ മുഹമ്മദ് ഹാജി. കരുണ കാരുണ്യവാനായ റബ്ബിന് ഏറെ ഇഷ്ടപ്പെട്ട വികാരം കാരുണ്യത്തിന്റെ ഈ കാവലാളെ കരുണാമയന്‍ കാത്തു രക്ഷിക്കട്ടെ.
(കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജിയെ പരാമര്‍ശിച്ച് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഫേസ് ബുക്കില്‍ പങ്കുവെച്ച വാക്കുകള്‍).

Post a Comment

0 Comments