മെട്രോഹാജിയെ ഡോക്ടര്‍ വാര്യര്‍ നാളെ പരിശോധിക്കും


കാഞ്ഞങ്ങാട്: കോഴിക്കോട് മുക്കത്തെ എം.വി.ആര്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മെട്രോമുഹമ്മദ് ഹാജിയെ പ്രശസ്ത ക്യാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോക്ടര്‍ വാര്യര്‍ നാളെ പരിശോധിക്കും.
രക്തം ഛര്‍ദ്ദിച്ചതിനെതുടര്‍ന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മെട്രോ മുഹമ്മദ്ഹാജിക്ക് അള്‍സര്‍രോഗമാണെന്ന നിഗമനത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ വേണ്ടിയിരുന്നില്ലെന്നാണ് വിദഗ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. പിന്നീടാണ് മെട്രോഹാജിയെ കോഴിക്കോടേക്ക് മാറ്റിയത്. ഹാജിക്ക് ന്യുമോണിയ ബാധിച്ചതായും സൂചനയുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഹാജിയുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്.

Post a Comment

0 Comments