നീലേശ്വരത്ത് ബുക്ക് ചെയ്താന്‍ കാഞ്ഞങ്ങാട്ട് ടോക്കണ്‍; കണ്ണൂരില്‍ ചെയ്താല്‍ തളിപ്പറമ്പിലും


കാഞ്ഞങ്ങാട്: ബെവ്ക്യൂ ആപ്പ് വരുന്നതോടെ ആശ്വാസമാവുമെന്ന് കരുതിയ കുടിയന്മാരൊക്കെയും ആപ്പിലായി.
ബെവ്ക്യൂവില്‍ മദ്യത്തിന് ബുക്ക് ചെയ്തവര്‍ ഒടുവില്‍ മദ്യം വാങ്ങാന്‍ പരക്കം പായുകയായിരുന്നു. നീലേശ്വരത്തെ വീട്ടില്‍നിന്നും ബുക്ക് ചെയ്ത യുവാവിന് ടോക്കണ്‍ കിട്ടിയത് കാഞ്ഞങ്ങാട്. കണ്ണൂര്‍ ടൗണില്‍ നിന്നും ബുക്ക് ചെയ്ത യുവാവിനാകട്ടെ ടോക്കണ്‍ വന്നത് തളിപ്പറമ്പിലെ ആനബാറിലും. ഇങ്ങനെ ആകെമൊത്തം തലതിരിഞ്ഞ് ബെവ്ക്യൂ ആപ്പില്‍പെട്ട് മദ്യപാനികളും മദ്യഷാപ്പ് ജീവനക്കാരും ആകെ വട്ടം കറങ്ങി. പലരും ഇന്നലെ അഞ്ചുമണിമുതല്‍ മദ്യം ബുക്ക് ചെയ്യാനായി മൊബൈല്‍ ഫോണില്‍ കറക്കികുത്താന്‍ തുടങ്ങിയെങ്കിലും പലര്‍ക്കും പ്ലേസ്റ്റോറില്‍ ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും കഴിഞ്ഞില്ല. ഇന്ന് ടോക്കണ്‍ ഉപയോഗിച്ച് മദ്യം വാങ്ങാനെത്തിയവരില്‍ ഏറെയും യുവാക്കളായിരുന്നുവെന്നാണ് പ്രത്യേകത.

Post a Comment

0 Comments