കാഞ്ഞങ്ങാട്: ബെവ്കോ ഔട്ട്ലെറ്റുകള് തുറന്നതോടെ നിര്‍മ്മാണമേഖലയിലും കാര്‍ഷിക മേഖലയിലും തൊഴിലാളികളുടെ 'ഹാജര്‍നില' നന്നേ കുറഞ്ഞു.
ആയിരക്കണക്കിന് തൊഴിലാളികള്‍ അവധിയെടുത്ത് ഇന്ന് മദ്യം വാങ്ങാന്‍ ക്യൂവിലായിരുന്നു. ഇന്നലെ വൈകീട്ട്മുതല്തന്നെ ഓണ്‍ലൈനില്‍ ടോക്കണെടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. രാത്രി 11 മണിയോടെയാണ് ഓണ്‍ലൈന്‍ റൂട്ട് ക്ലിയറായത്. തുടര്‍ന്ന് ഇന്നലെ രാത്രി നേരം വെളിപ്പിച്ചു. പലരും രാവിലെ 7 മണിയോടെതന്നെ മദ്യശാലകള്‍ക്ക് മുമ്പില്‍ തമ്പടിച്ചിരുന്നു. രണ്ടുമാസമായി മദ്യം കഴിക്കാതിരുന്നതിന്റെ കുടിശിക അടുത്തദിവസങ്ങളില്‍ തീര്‍ക്കുമെന്ന വാശിയിലാണ് ഇവര്‍.
0 Comments