ഡി.ശില്‍പ്പ കാസര്‍കോട്ടെ ആദ്യ വനിത എസ്പി


കാസര്‍കോട്: കാസര്‍കോട് ആദ്യ വനിതാ എസ്പിയായി ഡി ശില്‍പ്പയെ നിയമിച്ചു. നിലവിലുള്ള ജില്ലാ പോലീസ് മേധാവി പി എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി.
2016 ഐ പി എസ് ബാച്ചില്‍പ്പെട്ട ശില്‍പ്പനേരത്തെ കാസര്‍കോട് എ.എസ് പിയായിരുന്നു. മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചത്. പിന്നീട് ലോക്‌സഭാ തെരെഞ്ഞടുപ്പിന്റെ ഭാഗമായി കണ്ണൂരില്‍ എ. എസ് പിയായി മാറ്റിയിരുന്നു.
ഇതിന് ശേഷം ഒന്നാം ഘട്ട ലോക് ഡൗണ്‍ കാലത്ത് കാസര്‍കോട്ട് കോവിഡ് രോഗികള്‍ ഗണ്യമായി കൂടി വന്നപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.ജി വിജയ് സാഖറെയ്‌ക്കൊപ്പം കാസര്‍കോട്ടേക്ക്‌നിയോഗിച്ച മൂന്ന് ഐ.പി എസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ശില്‍പ.

Post a Comment

0 Comments