അതിഞ്ഞാല്‍: അതിഞ്ഞാല്‍ ശിഫ ടയറിന് മുന്‍വശം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. കുറച്ചു ദിവസങ്ങളായി സമീപവാസികള്‍ കൊണ്ടുതള്ളുന്ന മാലിന്യം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്ന നിലയില്‍ കുമിഞ്ഞുകൂടുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
അജാനൂര്‍ പഞ്ചായത്ത് മാലിന്യ സംസ്കരണ പ്രവര്‍ത്തനം കൃത്യമായി നടത്താത്തതിനാലാണ് നഗരങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതെന്ന ആക്ഷേപം ശക്തമാണ്. കൊറോണ വൈറസ് നാട്ടില്‍ പടരുമ്പോള്‍ ജനം ഭീതിയിലായ സമയത്തും ഇത്തരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് മാറാരോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭയപ്പാടിലാണ് നാട്ടുകാര്‍. ഇടക്ക് പെയ്യുന്ന മഴയും മാലിന്യം ഒലിച്ചുപോകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കുന്നതും ഭീതിപരത്തുന്നു.
അധികൃതരുടെ അനാസ്ഥ ഇനിയും തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം നാട്ടുകാരുടെ ഭാഗത്തുനിന്നും നേരിടേണ്ടി വരും. എത്രയും പെട്ടെന്ന് മാലിന്യം നീക്കികൊണ്ട് മാലിന്യ മുക്തമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ മുന്നോട്ട് വരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
0 Comments