വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം


കോഴിക്കോട്: ഇന്നലെ അന്തരിച്ച രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമാ എം.പി.വീരേന്ദ്രകുമാറിന് നാടിന്റെ അന്ത്യാഞ്ജലി. രാത്രിമുതല്‍ കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ ദര്‍ശനത്തിന് വെച്ച ഭൗതിക ശരീരം ഉച്ചയോടെ ജന്മദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് അഞ്ചിന് കല്‍പ്പറ്റയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി പതിനൊന്നരയ്ക്ക് സ്വകാര്യ ആശുപ്രത്രിയിലായിരുന്നു അന്ത്യം.
എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ കടുത്ത ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെയും അണികളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തു.
ബഹുമുഖ പ്രതിഭയായിരുന്നു വീരേന്ദ്രകുമാറെന്ന് എച്ച്.ഡി.ദേവ ഗൗഡ അനുസ്മരിച്ചു. ഗൗഡയുടെയും ഐ.കെ.ഗുജ്‌റാളിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച പ്രതിഭാധനനായ വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍

Post a Comment

0 Comments