മകന്റെ സ്‌കൂട്ടിയില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു


കാസര്‍കോട്: മകനൊപ്പം സഞ്ചരിക്കവേ ആക്ടിവ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഹനം ഓടിച്ച മകന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാസര്‍കോട് ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ രവീന്ദ്രന്റെ ഭാര്യ സുജാത (48) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ എരിയാലില്‍ ദേശീയപാതയില്‍ വെച്ചാണ് സംഭവം. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ മരണപ്പെടുകയായിരുന്നു. മകന്‍ പൃഥ്വിരാജിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. പുഷ്പരാജ്, അഞ്ജലി എന്നിവരാണ് മറ്റു മക്കള്‍.

Post a Comment

0 Comments