കാഞ്ഞങ്ങാട്ട് രണ്ടിടത്ത് തീപിടുത്തം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് രണ്ടിടത്ത് ഉണ്ടായ തീപിടുത്തത്തില്‍ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് കത്തിനശിച്ചു.
ഇന്ന് രാവിലെ 10.30 ഓടെ മിനി സിവില്‍സ്റ്റേഷന് പിറകില്‍ എന്‍.എച്ച്.എം, വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യകൂമ്പാരത്തില്‍ തീപിടിച്ചാണ് ആരോഗ്യവകുപ്പിന് കീഴിലെ സഞ്ചരിക്കുന്ന നേത്രവിഭാഗത്തിലെ പഴയ ആംബുലന്‍സ് കത്തിനശിച്ചത്. കാഞ്ഞങ്ങാട് അഗ്നിശമന നിലയത്തിലെ ഓഫീസര്‍ വി.എന്‍. വേണുഗോപാലന്റെ നേതൃത്വത്തില്‍ തീ അണക്കുകയായിരുന്നു. ആംബുലന്‍സ് ഏതാണ്ട് പൂര്‍ണ്ണമായും കത്തിനശിച്ചു.
അജാനൂര്‍ പടിഞ്ഞാറെക്കര ചൂരിവയലില്‍ ഉണക്കുപുല്ലിനും തീപിടിച്ചു. അവിടെയും യര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Post a Comment

0 Comments