യുവാവ് പുഴയില്‍ മുങ്ങിമരിച്ചു


കാസര്‍കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് തടയിണയില്‍ മുങ്ങിമരിച്ചു.
കാട്ടുകുക്കെ മൊഗയറയിലെ നാരായണനായക്-സരസ്വതി ദമ്പതികളുടെ മകന്‍ സുരേഷ്(33) ആണ് പുഴയില്‍ മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയ സുരേഷ് ആഴമേറിയ തടയിണയില്‍ കാല്‍തെന്നി വീണതാണെന്ന് സംശയിക്കുന്നു. കൂലിതൊഴിലാളിയായ സുരേഷ് അവിവാഹിതനാണ്. കുളിക്കാന്‍പോയ സുരേഷ് തിരിച്ചുവരാത്തതിനെതുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തടയിണയില്‍ മൃതദേഹം കണ്ടെത്തിയത്.
സഹോദരങ്ങള്‍: ദിവാകരന്‍, ലീലാവതി.

Post a Comment

0 Comments