അതിഞ്ഞാല്‍ സ്വദേശി കോവിഡ്ബാധിച്ച് മരണപ്പെട്ടു


കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അതിഞ്ഞാല്‍ സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു.
അതിഞ്ഞാല്‍ സ്വദേശിയും വര്‍ഷങ്ങളായി പൊയ്‌നാച്ചി വടക്കേപറമ്പില്‍ താമസക്കാരനുമായ ഇസ്ഹാഖ് (48) ആണ് മരിച്ചത്. അബൂദാബി നിയാസില്‍ അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് പനി പിടിപെട്ടത്. തുടര്‍ന്ന് ചികിത്സയ്ക്കിടയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
എട്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. പരേതരായ അബ്ദുര്‍ റഹ്മാന്‍ ഹാജി സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഇര്‍ഫാന്‍ (നാലാം ക്ലാസ് വിദ്യാര്‍ത്ഥി), ഇര്‍ഷാന (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), ഇസാം (നാല് വയസ്). സഹോദരങ്ങള്‍: മുഹമ്മദലി (അതിഞ്ഞാല്‍) , സുഹറ (ഉദുമ), റംല (അതിഞ്ഞാല്‍).
മൃതദേഹം അബുദാബി ബനിയാസില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

0 Comments