ടെക്‌സ്‌റൈറല്‍സ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു.
അമ്പലത്തറ മീങ്ങോത്ത് ആലത്തിന്‍കുണ്ടിലെ ബ്രജോഷ് (46) ആണ് ഇന്നലെ വൈകീട്ട് വീട്ടില്‍ കുഴഞ്ഞ് വീണത്. ഉടനെ മാവുങ്കാലിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചു യെങ്കിലും മരണപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി കാഞ്ഞങ്ങാട് നഗരത്തിലെ കണ്ണന്‍സ് ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരനാണ്. കര്‍ണാടകയിലെ റിട്ട. സ്‌പോര്‍ട്‌സ് ഓഫീസര്‍ കുഞ്ഞിക്കണ്ണന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: ദേവിക.ഏകമകള്‍ ദിവ്യ (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പെരിയ).സഹോദരങ്ങള്‍ : സന്തോഷ് (ഗള്‍ഫ്) , സീമ, സുധ.

Post a Comment

0 Comments