രോഗികളുടെ എണ്ണം കൂടിയാലും കേരളം പിടിച്ചുനില്‍ക്കും


തിരുവനന്തപുരം: കൊവിഡ് നാള്‍ക്കുനാള്‍ പടരുന്നതിനിടയില്‍ പിടിച്ചുനില്‍ക്കാമെന്ന കണക്കുകൂട്ടലുകളുമായി കേരളത്തിലെ ആരോഗ്യ വകുപ്പ്.
കോവിഡിനെ പൂര്‍ണ്ണമായും തൂത്തെറിയാമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താണ്. കോവിഡിനെ അതിജീവിച്ച് ജീവിക്കേണ്ട സാഹചര്യമാണ് വന്നുചേരുന്നത്. ആശുപത്രികള്‍ക്ക് താങ്ങാനാകാത്ത വിധം രോഗികള്‍ എത്തുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
എത്രപേര്‍ക്ക് രോഗം ഉണ്ടാകുന്നു എന്നതിനേക്കാള്‍ ആര്‍ക്ക് രോഗം ഉണ്ടാകുന്നു എന്നതാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ചവരില്‍ 99 ശതമാനവും രോഗമുക്തി നേടിയതാണ് കേരളത്തിന്റെ നേട്ടം. രോഗബാധിതരുടെ പ്രായമാണ് ഇതില്‍ ഏറ്റവും അനുകൂലഘടകമായത്. ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകിരിച്ചവരില്‍ 70 ശതമാനമായിരുന്നു പ്രവാസികള്‍. ഇവരില്‍ 98 ശതമാനവും 60 വയസിന് താഴെയുളളവരാണ്. ഇവരില്‍ രണ്ട് ശതമാനം ആളുകള്‍ മാത്രമേ ഗുരുതരാവസ്ഥയിലായുളളൂ.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 30 ശതമാനം പേരില്‍ പകുതിയോളവും പ്രായാധിക്യമുളളവരായിരുന്നു. ഇവരാണ് ഗുരുതരാവസ്ഥയിലായതും. ഒന്നര ലക്ഷത്തോളം പേരെ ചികിത്സിക്കാന്‍ സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണ്. വെന്റിലേറ്റര്‍ സൗകര്യമുളള അയ്യായിരത്തോളം ഐസിയു കിടക്കകളുമുണ്ട്. രോഗികള്‍ കൂടിയാലും ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതാണ് പ്രധാനം.

Post a Comment

0 Comments