കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദളിതരോടും സാധാരണക്കാരോടും പുഛമനോഭാവം- ഹക്കിം കുന്നില്‍


കാഞ്ഞങ്ങാട്: കോവിഡ് 19 എന്ന മഹാമാരി ദളിതരുടേയും സാധാരണക്കാരന്റെയും ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി മുന്നോട്ട് പോകുമ്പോള്‍ അവരെ സഹായിക്കുന്നതിന് പകരം അവരെ അവഗണിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍.
ദളിത് വിഭാഗങ്ങള്‍ക്ക് പ്രത്യേക ലോക് ഡൗണ്‍ പാക്കേജ് അനുവദിക്കുക, പട്ടിക വിഭാഗ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ഇലയിട്ട് പട്ടിണിസമരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് കോണ്‍ഗ്രസ് ഉന്നയിച്ച പ്രശ്‌നങ്ങളോട് മുഖം തിരിച്ച് നില്‍ക്കാതെ എത്രയും പെട്ടെന്ന് തന്നെ സഹായവുമായി സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍, പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, സിന്ധു പടന്ന, സുന്ദരന്‍ കുറിച്ചികുന്ന്, സുധാകരന്‍ കൊട്ടറ, സജീവന്‍.കെ, സജീഷ് കൈതക്കാട്, സി.കെ.കരുണാകരന്‍, ഇ.പി.പ്രകാശന്‍, രത്‌നാകരന്‍ കൊട്ടറ, ദിലിപ് തുടങ്ങിയവര്‍ സംസാരിച്ചു. സജീവന്‍ മടിവയല്‍ സ്വാഗതവും ശ്യാം നന്ദിയും പറഞ്ഞു.

Post a Comment

0 Comments