786 രൂപയ്ക്ക് 30 ജിബി ഡാറ്റ: ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാന്‍


കൊച്ചി: വരിക്കാര്‍ക്കായി ഈദിനോട് അനുബന്ധിച്ച് പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ ബിഎസ്എന്‍എല്‍ പ്രൊമോഷണല്‍ പ്ലാനില്‍ 786 രൂപയ്ക്ക് 30 ജിബി ഡാറ്റയാണ് ലഭിക്കുക. 30 ദിവസത്തേക്കാണ് ഈ പ്ലാന്‍ ലഭിക്കുക.
ബിഎസ്എന്‍എല്‍ കേരള ആണ് ട്വിറ്ററിലൂടെ പുതിയ പ്ലാന്‍ ലോഞ്ച് ചെയ്ത കാര്യം വരിക്കാരെ അറിയിച്ചത്. ബിഎസ്എന്‍എല്ലിന്റെ ഈദ് പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്. ഈ പ്രൊമോഷണല്‍ പ്ലാന്‍ ഇന്ത്യയിലെ തങ്ങളുടെ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭിക്കുക. നിലവില്‍ ഈ പ്ലാന്‍ കേരള, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
ഈദ് പ്ലാന്‍ ബിഎസ്എന്‍എല്ലിന്റെ ആപ്പില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും പേടിഎം പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്നും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. തമിഴ്‌നാട്, ചെന്നൈ എന്നീ രണ്ട് സര്‍ക്കിളുകളില്‍ മാത്രമേ 190 രൂപയുടെ ഫുള്‍ ടോക്ക് ടൈം ഓഫര്‍ ലഭിക്കുള്ളൂ.

Post a Comment

0 Comments