കൊവിഡ് രോഗികള്‍ 58 ലക്ഷം; മരണം മൂന്നരലക്ഷം കടന്നു


ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. അമേരിക്കയില്‍, മരണം ഒരു ലക്ഷത്തിരണ്ടായിരം ആയി. രോഗബാധിതര്‍ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്. ബ്രസീലില്‍ 19,461 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. റഷ്യയില്‍ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തി എഴുപതിനായിരം കടന്നു. 8,338 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ബ്രിട്ടനില്‍ കൊവിഡ് മരണം വീണ്ടും കൂടുന്നു. രണ്ടായിരത്തോളം പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഒരുമാസത്തിലേറെ നീണ്ട വെന്റിലേറ്റര്‍ ചികിത്സ കഴിഞ്ഞ് തിരികെ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന മൂന്നു ചെറുപ്പക്കാരായ മലയാളികളെ സ്വീകരിച്ച് മലയാളി സമൂഹം.
ഗള്‍ഫില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുനൂറ്റി നാല്‍പ്പത്തിയെട്ടായി. ആകെ മരണം 938 ആയി ഉയര്‍ന്നു. സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 78,541 ആയി. 425 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,974 പേര്‍ക്കും യുഎഇയില്‍ 31,960 പേര്‍ക്കുമാണ് ഇത് വരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റില്‍ 23,267 പേര്‍ക്കാണ് രോഗബാധ.
ഇരുപത്തിനാല് മണിക്കൂറിനിടെ 4 മലയാളികള്‍ കൂടി മരിച്ചു. അതേസമയം വന്ദേഭാരത് ദൗത്യത്തില്‍ ഇന്ന് ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഒമ്പതു വിമാനം എത്തും. ആയിരത്തറുനൂറിലേറെ പ്രവാസികള്‍കൂടിയാണ് ഇതോടെ നാട്ടിലെത്തുന്നത്.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-17,45,803, ബ്രസീല്‍-414661, റഷ്യ-3,70,680, സ്‌പെയിന്‍-2,83,849, ബ്രിട്ടന്‍ -2,67,240, ഇറ്റലി-231139, ഫ്രാന്‍സ്-1,82,913, ജര്‍മനി-1,81,895, തുര്‍ക്കി-159797, ഇന്ത്യ-1,58,086, ഇറാന്‍-1,41,591, പെറു-1,35,905, കാനഡ-87,519, ചൈന-82,995, ചിലി-82,289.
മരണപ്പെട്ടവരുടെ എണ്ണം അമേരിക്ക-1,02,107, ബ്രസീല്‍-25,697, റഷ്യ-3,968, സ്‌പെയിന്‍-27,118, ബ്രിട്ടന്‍-37,460, ഇറ്റലി-33,072, ഫ്രാന്‍സ്-28596, ജര്‍മനി-8533, തുര്‍ക്കി-4,431, ഇന്ത്യ-4534, ഇറാന്‍-7,564, പെറു-3,983, കാനഡ-6,765, ചൈന-4,634, ചിലി-841.

Post a Comment

0 Comments