ജില്ലയില്‍ എങ്ങും മിന്നല്‍ റെയ്ഡ്: 55 പേര്‍ അറസ്റ്റില്‍ 45 വാഹനങ്ങള്‍ പിടിച്ചെടുത്തു


കാഞ്ഞങ്ങാട്: ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇന്നലെ രാത്രി 7 മണിമുതല്‍ 10 മണിവരെ ജില്ലയില്‍ വ്യാപകമായി നടത്തിയ മിന്നല്‍ റെയ്ഡില്‍ 45 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 250 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 55 പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 194 എണ്ണം മാസ്‌ക് ധരിക്കാത്തതിനാണ്. ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതിന് രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കാസര്‍കോട്, കാഞ്ഞങ്ങാട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് രണ്ട് സബ്ബ് ഡിവിഷനുകളിലേയും പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 7 മണിക്കകം കടകള്‍ അടക്കണമെന്നും അനാവശ്യമായി കറങ്ങിനടക്കരുതെന്നുമുള്ള ഉത്തരവ് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് മിന്നല്‍ പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Post a Comment

0 Comments