കോഴിക്ക് അമിത വില ഈടാക്കിയ 44 കടകള്‍ക്കെതിരെ നടപടി


കാഞ്ഞങ്ങാട്: ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മറികടന്ന് അമിത വിലക്ക് കോഴിവില്‍പ്പന നടത്തിയ 44 കോഴി കടകള്‍ക്കെതിരെ നടപടി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
കോഴികള്‍ക്ക് അമിതവില ഈടാക്കുന്നതില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കിലോയ്ക്ക് 145 രൂപ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെ പല കടകളിലും 160 മുതല്‍ മുകളിലോട്ട് അമിത വില ഈടാക്കിയാണ് കോഴി വില്‍പ്പന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടേയും ജില്ലാ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറുടേയും റവന്യു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയിലെ വിവിധ കോഴികടകളില്‍ നടത്തിയ പരിശോധനയിലാണ് 44 കടകളില്‍ അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്. ഈ കടകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കാനും ചുരുങ്ങിയത് 5000 രൂപ പിഴ ഈടാക്കാനും കളക്ടറേറ്റില്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

Post a Comment

0 Comments