ഡി. വൈ. എഫ്. ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍


നീലേശ്വരം: വ്യാജ വാറ്റിനെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.ഐ നീലേശ്വരം മേഖലാസെക്രട്ടറി മുണ്ടേമാട്ടുമ്മലെ ടി.കെ.അനീഷ്‌കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
പള്ളിക്കരയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജേഷ്, മുണ്ടേമാട്ടുമ്മലിലെ കൃഷ്ണന്‍ എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റുചെയ്തത്.
ഇവര്‍ക്കെതിരെ വധശ്രമം, ഭവനഭേദനം, കയ്യേറ്റംചെയ്യല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റിന് മുന്നോടിയായി കോവിഡ് പരിശോധനക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനക്ക് ശേഷം കോവിഡില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഇവരെ ജയിലിലേക്ക് മാറ്റും.

Post a Comment

0 Comments