കാര്‍ത്തിക സെവന്‍സിന് ഉജ്ജ്വല തുടക്കം


കാഞ്ഞങ്ങാട്: കാര്‍ത്തിക ശ്രീ നിത്യാനന്ദ കലാകേന്ദ്രം നടത്തുന്ന കാര്‍ത്തിക സെവന്‍സ് 2020 ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കലാകേന്ദ്രം മൈതാനിയില്‍ തുടക്കമായി.
ജില്ലയിലെ തെരഞ്ഞെടുത്ത ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വഹിച്ചു . ക്ലബ്ബ് പ്രസിഡണ്ട് സി. രാജേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ. മിനി, സി കെ വത്സലന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ശിവചന്ദ്രന്‍ കാര്‍ത്തിക സ്വാഗതവും, വൈസ് പ്രസിഡണ്ട് സുജിത് എം.വി നന്ദിയും പറഞ്ഞു.

Post a Comment

0 Comments