കൈവിടാതിരിക്കാം കൈ കഴുകൂ.... ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ചു


കാഞ്ഞങ്ങാട് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി കൈവിടാതിരിക്കാം കൈ കഴുകൂ.... കോവിഡ് 19 ഒന്നിച്ചു നേരിടാം... കരുതലോടെ... എന്ന ആശയവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ഹാന്‍ഡ് വാഷിംഗ് കോര്‍ണര്‍ സ്ഥാപിച്ചു.
പരിപാടിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്ത്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, പ്രിയേഷ് കാഞ്ഞങ്ങാട്, വിപിന്‍ കാറ്റാടി, വി.ഗിനീഷ് എന്നിവര്‍ സംബന്ധിച്ചു. ബ്ലോക്കിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലും ഹാന്‍ഡ് വാഷിംഗ് കോര്‍ണറുകള്‍ സ്ഥാപിക്കും.

Post a Comment

0 Comments